Uncategorized
പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച് 42ാം ദിവസം ഫോണിൽ വന്ന മെസേജ് കണ്ട് ഭാര്യ ഞെട്ടി; ‘സുഖം പ്രാപിച്ചതിൽ സന്തോഷം’; ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ പ്രതിഷേധം

ജാഷ്പൂർ: മരിച്ച് 42 ദിവസങ്ങൾക്ക് ശേഷം പരേതനായ പോലീസ് ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സന്ദേശം എത്തിയത് ബന്ധുക്കളെയും നാട്ടുകാരെയും ഞെട്ടിച്ചു. ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ ചികിത്സയിലായിരുന്ന ഉദ്യോഗസ്ഥൻ രോഗമുക്തി നേടി ആശുപതി വിട്ടതിൽ സന്തോഷം രേഖപ്പെടുത്തിക്കൊണ്ടാണ് സന്ദേശം വന്നത്. സന്ദേശം ലഭിച്ചതോടെ പദ്ധതിയുടെ പ്രവർത്തനത്തിലും വിവരശേഖരണത്തിലും വന്ന ഗുരുതരമായ വീഴ്ചയെക്കുറിച്ച് കുടുംബാംഗങ്ങൾ അമർഷം രേഖപ്പെടുത്തി.




