Uncategorized

വിവാഹ വാഗ്ദാനം നൽകി പീഡനം; ഡല്‍ഹി ക്യാപിറ്റൽസ് യുവതാരം അഭിഷേക് പോറെൽ അറസ്റ്റിൽ

കൊൽക്കത്ത: വിവാഹം വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കേസിൽ ഐപിഎൽ താരവും ഡൽഹി ക്യാപിറ്റൽസ് വിക്കറ്റ് കീപ്പർ ബാറ്ററുമായ അഭിഷേക് പോറെൽ (23) അറസ്റ്റിൽ. ഹൂഗ്ലി റൂറൽ പൊലീസാണ് ഡംഡമിലെ താമസസ്ഥലത്ത് നിന്ന് താരത്തെ കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ വിദ്യാർത്ഥിനിയുടെ പരാതിയിൽ ബലാത്സംഗം, അനധികൃതമായി തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

കഴിഞ്ഞ മൂന്ന് വർഷമായി രണ്ടുപേരും പ്രണയത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം മുതൽ പോറെൽ ബന്ധത്തിൽ നിന്ന് അകന്നുപോകാൻ ശ്രമിച്ചു. പരാതിക്കാരിയെ മുറിയിൽ പൂട്ടിയിടുകയും ഭക്ഷണം നൽകാതെ ഒറ്റപ്പെടുത്തുകയും ചെയ്തു. ക്രൂരമായ ശാരീരിക ഉപദ്രവം കാരണം യുവതിക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ടായതായി പരാതിയിൽ പറയുന്നു.കൽക്കട്ട ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടികഴിഞ്ഞ ജൂണിൽ യുവതി ഹൂഗ്ലിയിലെ മോഗ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും തുടക്കത്തിൽ പൊലീസ് കടുത്ത നടപടികളിലേക്ക് കടന്നിരുന്നില്ല. തുടർന്ന് യുവതി കൽക്കട്ട ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിഷയം പരിശോധിച്ച ഹൈക്കോടതി, താരത്തെ ഉടൻ അറസ്റ്റ് ചെയ്യാനും കേസിനാസ്പദമായ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനും പൊലീസിന് നിർദ്ദേശം നൽകി.

ഇതിന് പിന്നാലെ ഹൂഗ്ലി റൂറൽ പൊലീസ് എസ്പി കുൻവർ ഭൂഷൺ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഡംഡമിലെ ഫ്ലാറ്റിലെത്തി പോറെലിനെ കസ്റ്റഡിയിലെടുത്തത്.2023 മുതൽ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമായ അഭിഷേക് പോറെൽ ഇന്ത്യ എ ടീമിനായും കളിച്ചിട്ടുണ്ട്. മുൻപ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം പോറെൽ നിഷേധിച്ചിരുന്നു. നിലവിൽ താരത്തെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button