Uncategorized
തിരുവനന്തപുരത്ത് ക്ഷേത്രത്തിലെ വിളക്കുകളും ഓട്ടുരുളിയും മോഷ്ടിച്ചയാൾ പിടിയിൽ

തിരുവനന്തപുരം കാട്ടക്കടയിലെ ക്ഷേത്രത്തിലെ വിളക്കുകളും ഓട്ടുരുളിയും മോഷ്ടിച്ച കള്ളൻ പിടിയിൽ. മലയിൻകീഴ് പെരുകാവ് കണ്ഠൻ ശാസ്താ ക്ഷേത്രത്തിലെ ചുറ്റുമതിലിനകത്ത് 4 നില വിളക്ക് , ഓട്ടുരുളി , ശംഖ് എന്നിവ മോഷ്ടിച്ച വിളവൂർക്കൽ പെരുഞാഴി വീട്ടിൽ ദീപു (39) ആണ് പിടിയിലായത്. കഴിഞ്ഞ നാലിനായിരുന്നു സംഭവം.
സമീപത്തെ സിസിടിവിന്ദേശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. മലയിൻകീഴ്,പൂജപ്പുര, ഫോർട്ട്,ആലപ്പുഴ എന്നിവിടങ്ങളിൽ കേസുകളിൽ പ്രതിയാണ് ഇയാൾ. മോഷണ വസ്തുക്കൾ കാട്ടാക്കടയിൽ ഒരു ആക്രിക്കടയിൽ വിറ്റത് പൊലീസ് കണ്ടെടുത്തു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് പ്രതിയെ പിടികൂടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




