Uncategorized

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ സ്കൂട്ടർ ഓടിച്ചു; പട്ടാമ്പി സ്വദേശിക്കെതിരെ കേസ്

മ​ല​പ്പു​റം: കു​റ്റി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ സ്കൂ​ട്ട​ർ ഓ​ടി​ച്ച സം​ഭ​വ​ത്തി​ൽ പ​ട്ടാ​മ്പി തി​രു​വേ​ഗ​പ്പു​ര നെ​ടു​ങ്ങ​ട്ടൂ​ർ സ്വ​ദേ​ശി പു​ള​നാ​ട്ട് പി.​കെ കു​ഞ്ഞു​മൊ​യ്തീ​നെ​തി​രെ റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ് (ആ​ർ​പി​എ​ഫ്) കേ​സെ​ടു​ത്തു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

യാ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന​തി​നാ​യി കു​ഞ്ഞു​മൊ​യ്തീ​ൻ സ്‌​കൂ​ട്ട​റു​മാ​യി സ്റ്റേ​ഷ​ന്‍റെ ര​ണ്ടാ​മ​ത്തെ പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് ക​ട​ന്നു​ക​യ​റു​ക​യാ​യി​രു​ന്നു. പ്ലാ​റ്റ്‌​ഫോ​മി​ൽ ട്രെ​യി​ൻ കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​രു​ടെ ഇ​ട​യി​ലൂ​ടെ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഇ​യാ​ൾ വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട യാ​ത്ര​ക്കാ​ർ ഉ​ട​ൻ ത​ന്നെ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റെ വി​വ​രം അ​റി​യി​ച്ചു. ഈ ​സ​മ​യ​ത്ത് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​റും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

യാ​തൊ​രു സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളു​മി​ല്ലാ​തെ റെ​യി​ൽ​വേ പ​രി​ധി​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി വാ​ഹ​നം പ്ര​വേ​ശി​പ്പി​ച്ച​തി​നും, പ്ലാ​റ്റ്‌​ഫോ​മി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച​തി​നു​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ആ​ർ​പി​എ​ഫ് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​റ് മാ​സം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button