കുണ്ടറ കസ്റ്റഡി മരണം; സിയാദിന്റെ മരണത്തിൽ ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സിയാദ് മരിച്ച സംഭവത്തിൽ യുവാവിന്റെ മരണം ഹൈപ്പെറ്റെറ്റീസ് മൂലമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉള്ളത് എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിഷയത്തിൽ ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടെന്ന് ചെന്നിത്തല അറിയിച്ചു. സിയാദിന്റെ കാര്യത്തിൽ കസ്റ്റഡി മർദ്ദനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുക കൂടി ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സിയാദ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.
ഇതിനിടെ സിയാദിന് നീതി കിട്ടിയില്ലെങ്കിൽ തങ്ങളുടെ ശവം പോലീസിനെ കൊണ്ട് തീറ്റിക്കും എന്ന പ്രസ്താവനയുമായി കൊല്ലപ്പെട്ട സിയാദിന്റെ മക്കാളും ഭാര്യയും രംഗത്ത് എത്തിയിരുന്നു. അതെ സമയം കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പിരിച്ചു വിട്ട സംഭവം വിവാദമായതോടെ ന്യായീകരണവുമായ് മന്ത്രി രംഗത്തെത്തി. സംഘടന പിരിച്ചു വിടേണ്ടത് തന്നെയാണ് എന്നായിരുന്നു മാദ്രിയുടെ വാദം. സംഘടന പിരിച്ച് വിട്ട നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സംഘടന പ്രതിനിധികൾ അറിയിച്ചിരുന്നു.




