Uncategorized

ഭൂമിയിലെ ശുദ്ധജലം വീണ്ടെടുക്കാനാകാത്ത വിധം കുറയുന്നു, വരാനിരിക്കുന്നത് കനത്ത വരൾച്ചയോ? ആശങ്കയുയർത്തി പഠനം

ഭൂമിയിലെ ശുദ്ധജലത്തിലെ അളവ് കുറയുന്നതായി ശാസ്ത്രജ്ഞർ. നാസ-ജർമ്മൻ ഉപഗ്രഹങ്ങളിൽ നിന്നുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തൽ. 2014 മെയ് മുതൽ ഭൂമിയിലെ മൊത്തം ശുദ്ധജലത്തിൻ്റെ അളവ് കുറഞ്ഞുവെന്നും അന്നുമുതൽ ഇപ്പോഴും താഴ്ന്ന നിലയിലാണെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

ഭൂമിയുടെ ഭൂഖണ്ഡങ്ങൾ വരണ്ട ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്നതിന് തെളിവാണ് ഈ മാറ്റമെന്നും ഇവർ പറയുന്നു. 2015 മുതൽ നമ്മുടെ ഗ്രഹത്തിന് 290 ക്യുബിക് മൈൽ ശുദ്ധജലം നഷ്ടമായിട്ടുണ്ട്. സാധാരണഗതിയിൽ, കാലാവസ്ഥാ ആന്ദോളനം അവസാനിച്ചതിന് ശേഷം ശുദ്ധജലം വീണ്ടെടുക്കാറുണ്ട്. എന്നാൽ 2023 വരെയുള്ള സമീപകാല ഉപഗ്രഹ ചിത്രങ്ങൾ അനുസരിച്ച് ശുദ്ധജലനിരപ്പ് ഇനിയും വീണ്ടെടുക്കാനുണ്ടത്രെ. എന്നാൽ, ഇനിയൊരിക്കലും ഇത് വീണ്ടെടുക്കാനാകില്ലെന്നും പഠനങ്ങൾ പറയുന്നു.

നാസയുടെയും ജർമനിയുടെയും സംയുക്ത പദ്ധതിയായ ​ഗ്രെയ്സ് (​ദ ​ഗ്രാവിറ്റി റിക്കവറി ആൻഡ് ക്ലൈമറ്റ് എക്സ്പിരിമെന്റ്) നിരീക്ഷിച്ച ലോകത്തിലെ ഏറ്റവും തീവ്രമായ 30 വരൾച്ചകളിൽ 13 എണ്ണവും 2015 ജനുവരി മുതലാണ് ഉണ്ടായതെന്ന് ഗവേഷകരുടെ സംഘം റിപ്പോർട്ട് ചെയ്യുന്നു. നിലവിലുണ്ടാകുന്ന ശുദ്ധജലത്തിൻ്റെ കുറവിന് പിന്നിൽ ആഗോളതാപനമാകാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

വടക്കൻ, മധ്യ ബ്രസീലിലെ വരൾച്ചയോടെ ആഗോളതലത്തിൽ ശുദ്ധജലത്തിൻ്റെ അളവ് കുറഞ്ഞു. സമാനസംഭവങ്ങൾ ഓസ്‌ട്രേലിയ, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലും നിരീക്ഷിക്കപ്പെട്ടതായി പഠന റിപ്പോർട്ടുകൾ പറയുന്നു.വരാനിരിക്കുന്ന വരൾച്ചയുടെ സൂചനയാകാമിതെന്ന് നാസയുടെ ഗൊദാർഡ് സ്‌പേസ് ഫ്ലൈറ്റ് സെൻ്ററിലെ ജലശാസ്ത്രജ്ഞനായ മാത്യു റോഡെൽ പറയുന്നു.

watercommission.org നടത്തിയ മറ്റൊരു പഠനത്തിൽ, വിനാശകരമായ ഭൂവിനിയോഗവും ജലസ്രോതസ്സുകളുടെ ദുരുപയോഗവും 300 കോടി ജനങ്ങൾ ശുദ്ധ ജലത്തിനായി ബുദ്ധിമുട്ടുന്നുവെന്നാണ്. ആഗോളതാപനം കൂടുതൽ ജലബാഷ്പീകരണത്തിന് കാരണമാകുകയും തീവ്രമായ മഴയ്ക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് നാസ ഗോഡ്ഡാർഡ് കാലാവസ്ഥാ നിരീക്ഷകൻ മൈക്കൽ ബോസിലോവിച്ച് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button