Uncategorized
തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം: ബിജെപി സംസ്ഥാന ഘടകത്തിൽ അഴിച്ചുപണിക്ക് ഒരുങ്ങി കേന്ദ്രനേതൃത്വം, രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയേക്കും

തെരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിനുപിന്നാലെ ബിജെപി സംസ്ഥാന ഘടകത്തിൽ അഴിച്ചുപണിക്ക് ഒരുങ്ങി കേന്ദ്രനേതൃത്വം. സംസ്ഥാനത്ത് നേതൃമാറ്റമെന്ന സൂചനയാണ് പുറത്തുവരുന്നത്. രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കി ദേശീയ നേതൃത്വത്തിലേക്ക് മാറ്റാനാണ് നീക്കം. ശോഭാ സുരേന്ദ്രനേയും വി. മുരളീധരനെയും ഡല്‍ഹിക്ക് വിളിപ്പിച്ചു.മുരളീധരപക്ഷത്തിന്‍റെ പിന്തുണയോടെ ശോഭാ സുരേന്ദ്രനെ പ്രസിഡന്‍റാക്കാനാണ് കേന്ദ്രനീക്കം എന്നും റിപ്പോർട്ട്. രാജീവ് ചന്ദ്രശേഖര്‍ ദേശീയ ഉപാധ്യക്ഷന്‍ ആയേക്കുമെന്നും സൂചന. തെരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ ഫണ്ട് വിവാദം ബിജെപിയില്‍ വലിയ അസ്വസ്ഥതകള്‍ ഉണ്ടാക്കിയിരുന്നു. പിന്നാലെയാണ് ദേശീയ നേതൃത്വം സംസ്ഥാനത്ത് നേതൃമാറ്റത്തിന് ഒരുങ്ങുന്നത്.




