Uncategorized

മൂവാറ്റുപുഴ വാളകം സ്കൂളിൽ സഹപാഠികൾ തമ്മിൽ സംഘർഷം; ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മൂവാറ്റുപുഴ വാളകം സ്കൂളിൽ സഹപാഠികൾ തമ്മിൽ സംഘർഷം. ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വാക്കുതർക്കം കയ്യേറ്റത്തിലേക്ക് എത്തുകയായിരുന്നു. സംഭവത്തിൽ നാലു വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു.

സഹപാഠിയെ ഒരുകൂട്ടം കുട്ടികൾ ചേർന്ന് ആക്രമിക്കുന്നതായാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മർദിച്ച കുട്ടികളെ സ്കൂൾ മാനേജ്മെ​ന്റ് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. നാല് വിദ്യാർഥികൾ തടഞ്ഞു വെക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്യുകയായിരുന്നു. സ്കൂൾ വിട്ടതിനുശേഷം ഇടവഴിയിൽ വെച്ചാണ് ആക്രമണം നടന്നത്. കുട്ടിയുടെ മുഖത്ത് അടിക്കുന്നതായും വീഡിയോയിൽ കാണാം. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെവന്ന് പൊലീസ് അറിയിച്ചു.

കുട്ടികൾക്കിടയിലെ ഇത്തരം അക്രമവാസനകളെക്കുറിച്ചും സ്കൂളുകളിലെ സുരക്ഷയെക്കുറിച്ചും രക്ഷിതാക്കൾക്കിടയിലും പൊതുസമൂഹത്തിലും വലിയ ആശങ്കയ്ക്ക് ഈ സംഭവം വഴിവെക്കുന്നു എന്നുള്ളതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button