Uncategorized
അടിമുടി ദുരൂഹത; വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയിൽ, കൈയ്ക്ക് പരിക്കേറ്റ നിലയിൽ ഭർത്താവ്; സംഭവം കോതമംഗലത്ത്

കോതമംഗലം: എറണാകുളം കോതമംഗലത്ത് വീട്ടമ്മയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പിണ്ടിമന വെറ്റിലപ്പാറ രാജീവ് ഗാന്ധി കോളനിയിൽ താമസിക്കുന്ന സിനി ബിജു (46) ആണ് മരിച്ചത്. കൈയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഭർത്താവ് ബിജുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകത്തിൽ അടിമുടി ദുരൂഹതയുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും കോതമംഗലം പൊലീസ് അറിയിച്ചു. സിനിയെ ബിജു ആകാം വെട്ടിക്കൊന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.




