Uncategorized
ഇരിട്ടി മേലെസ്റ്റാൻഡിലെ അപ്സര ബേക്കറിയിൽ മോഷണം

ഇരിട്ടി മേലെസ്റ്റാൻഡിലെ അപ്സര ബേക്കറിയിൽ മോഷണം. ബേക്കറിയുടെ ഷട്ടറിന്റെ പൂട്ട് തുറന്ന് അകത്ത് കയറിയ മോഷ്ടാവ് മേശയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 50,000 രൂപ കവർന്നു.
പുലർച്ചെ 3.15ഓടെയാണ് മോഷണം നടന്നതെന്നാണ് സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത്. സംഭവത്തിൽ ഇരിട്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



