• Home
  • Kerala
  • ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി; ആന്ധ്രാ സ്വദേശി മരിച്ചു, നാലുപേര്‍ ആശുപത്രിയില്‍
Kerala Uncategorized

ആലപ്പുഴയില്‍ ഹൗസ് ബോട്ട് മുങ്ങി; ആന്ധ്രാ സ്വദേശി മരിച്ചു, നാലുപേര്‍ ആശുപത്രിയില്‍

ആലപ്പുഴ: പുന്നമടക്കായലില്‍ ഹൗസ് ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. ചുങ്കം കന്നിട്ട ബോട്ടു ജെട്ടിക്ക് സമീപമാണ് അപകടമുണ്ടായത് . ആന്ധ്രാ സ്വദേശി രാമചന്ദ്ര റെഡ്ഡി ആണ് മരിച്ചത്.

രാവിലെ ആറു മണിയോടെയാണ് അപകടമുണ്ടായത്. ആന്ധ്രയില്‍ നിന്നുള്ള നാലംഗ സംഘം ഇന്നലെയാണ് പുന്നമടക്കായലില്‍ വിനോദ സഞ്ചാരത്തിനെത്തിയത്. ടൂര്‍ കഴിഞ്ഞ് രാത്രി ഇവര്‍ ഹൗസ് ബോട്ടില്‍ തന്നെ കിടന്നുറങ്ങുകയായിരുന്നു.

രാവിലെ അഞ്ചുമണിയോടെയാണ് ബോട്ട് മുങ്ങുന്നത് മറ്റു ബോട്ടു ജീവനക്കാര്‍ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ ബോട്ടിലുണ്ടായിരുന്ന ടൂറിസ്റ്റുകളെയും ജീവനക്കാരനെയും പുറത്തെത്തിച്ചു. തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

എന്നാല്‍, ഇവരില്‍ ഒരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. മറ്റു നാലുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ബോട്ടിന്റെ അടിത്തട്ടിലെ പലക തകര്‍ന്ന് വെള്ളം അകത്തു കയറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Related posts

മൂവാറ്റുപുഴയിൽ കാർ രണ്ട് വാഹനങ്ങളിടിച്ച് അപകടം; ഒരു മരണം, 10 പേർക്ക് പരുക്ക്

Aswathi Kottiyoor

*കേളകം ചെങ്ങോത്ത് യുവാവിനെ കാറിടിച്ചു വീഴ്ത്തിയ ശേഷം കുത്തി കൊല്ലാൻ ശ്രമം*

Aswathi Kottiyoor

ചരക്ക് വാഹനങ്ങള്‍ 28ന് പണിമുടക്കും

Aswathi Kottiyoor
WordPress Image Lightbox