രഹസ്യ വിവരം, വർക്ക് ഷോപ്പിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ അരക്കോടിയോളം രൂപയുടെ നിരോധിത ലഹരി ഉത്പന്നങ്ങള്‍

ഇടുക്കി : ഇടുക്കിയിലെ കുമളിയിൽ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ അരക്കോടിയോളം രൂപയുടെ നിരോധിത ലഹരി ഉത്പന്നങ്ങള്‍ പിടികൂടി. കുമളി റോസപ്പൂക്കണ്ടം, ഒന്നാം മൈൽ എന്നിവിടങ്ങളിലെ വർക്ക് ഷോപ്പുകളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ ആണ് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.
കുമളി റോസാപ്പൂക്കണ്ടത്തെ വര്‍ക്ക് ഷോപ്പില്‍ നിരവധി ചാക്കുകളില്‍ ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് രഹസ്യ വിവരം ലഭിച്ചു. ഇതേ തുടർന്നാണ് എക്സൈസ് വ്യാപക പരിശോധന നടത്തിയത്.
റോസാപ്പൂക്കണ്ടം ഭാഗത്തെ വര്‍ക്ക്‌ഷോപ്പിലെ ഉപേക്ഷിക്കപ്പെട്ട വാഹനത്തില്‍ നിന്നും 37,000 പായ്ക്കറ്റ് നിരോധിത ലഹരി വസ്തുക്കളാണ് കണ്ടെത്തിയത്. തുടർന്ന്ഒ ന്നാംമൈലിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്നും 6000 പായ്ക്കറ്റ് നിരോധിത ഉത്പന്നങ്ങളും പിടികൂടി. ലീസിനെടുത്ത സ്ഥലത്തതാണ് വര്‍ക്കഷോപ്പ് നടത്തിയിരുന്നത്. ഉടമയെ വിളിച്ചുവരുത്തി എക്‌സൈസ് ചോദ്യം ചെയ്‌തെങ്കിലും ഒന്നുമറിയില്ലെന്നാണ് മൊഴി നല്‍കിയത്. അതേ സമയം പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു




