Uncategorized

അന്താരാഷ്ട്ര ഫൈറ്റർ ഡ്രഗ് കടത്ത് സംഘത്തിലെ പ്രധാനികൾ കൊച്ചിയിൽ പിടിയിൽ

അന്താരാഷ്ട്ര ഫൈറ്റർ ഡ്രഗ് കടത്ത് സംഘത്തിലെ പ്രധാനികൾ കൊച്ചിയിൽ പിടിയിൽ. തിരുവനന്തപുരം, മലപ്പുറം സ്വദേശികളാണ് കസ്റ്റംസിന്റെ പിടിയിലായത്. പിടിയിലായത് തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദൗസ് എന്നിവർ. ഇന്നലെ ഇടപ്പള്ളിയിൽ നിന്നാണ് ഇരുവരും പിടിയിലായത്.

സംഘത്തിലെ മറ്റൊരാൾ കഴിഞ്ഞ ദിവസം ബംഗളുരുവിൽ നിന്നും പിടിയിലായിരുന്നു. പ്രതികൾ പിടിയിലായത് സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സിന്റെ ഓപ്പറേഷൻ വജ്രയിലൂടെയാണ്. ഇവരിൽ നിന്ന് 12 കോടി ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ പിടികൂടി.പ്രതികളുടെ ദില്ലിയിലെ ഗോഡൗണിൽ നിന്നാണ് കഴിഞ്ഞ ദിവസം ഗുളികകൾ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഗുളികകൾക്ക് 30 മെട്രിക് ടൺ ഭാരം വരും. പിടികൂടിയ ലഹരിക്ക്‌ ബ്ലാക്ക് മാർക്കറ്റിൽ വില 1000 കോടിയോളം വരും.നിയന്ത്രിത വേദനസംഹാരിയാണ് ട്രെഡാമോൾ. ലഹരി മരുന്നുകൾ സൂക്ഷിച്ചത് ലിബിയയിലേക്ക് കടത്താനാണെന്ന് കണ്ടെത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button