Uncategorized

കേളകം ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് സാമൂഹ്യ-സാമ്പത്തിക സർവേ റിപ്പോർട്ട് അവതരിപ്പിച്ചു; വിദ്യാർത്ഥികളെ അനുമോദിച്ചു

കേളകം ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ വാർഡിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ വാർഡ് തല സാമൂഹ്യ-സാമ്പത്തിക സർവേ റിപ്പോർട്ട് അവതരിപ്പിക്കുകയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്യുന്ന ചടങ്ങ് സംഘടിപ്പിച്ചു.

വാർഡ് മെമ്പർ എസ്. ടി. രാജേന്ദ്രൻ മാസ്റ്ററുടെ വസതിയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. ഒരു വികേന്ദ്രീകൃത ഭരണസംവിധാനത്തിന്റെ ഭാഗമായി വാർഡ് തലത്തിൽ ഇത്തരമൊരു സമഗ്ര സാമൂഹ്യ-സാമ്പത്തിക സർവേ റിപ്പോർട്ട് ജനങ്ങൾക്ക് സമർപ്പിക്കുന്നത് ഒരുപക്ഷേ ആദ്യമായിരിക്കാമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വാർഡിന്റെ ഭാവി വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ ഈ സർവേ വിവരങ്ങൾ വലിയ വഴികാട്ടിയാകുമെന്നും അവർ കൂട്ടിച്ചേർത്തു.

14-ാം വാർഡ് വികസന സമിതി അധ്യക്ഷൻ സുമേഷ് തത്തുപാറ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എസ്. ടി. രാജേന്ദ്രൻ മാസ്റ്റർ സർവേ റിപ്പോർട്ട് വിശദമായി അവതരിപ്പിച്ചു.

വാർഡിൽ നിന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പഞ്ചായത്ത് മെമ്പർ കെ. കെ. രണീഷ് അനുമോദിച്ചു.

ചടങ്ങിൽ 14-ാം വാർഡ് വികസന സമിതി അംഗം എം. കെ. മനോജ്, പ്രമുഖ മാധ്യമ പ്രവർത്തകരായ അബ്ദുൽ അസീസ് , ശുഭ വലിയ വീട്ടിൽ, ചാലഞ്ചേഴ്സ് ട്രസ്റ്റ് പ്രസിഡന്റ് എ. എസ്. പുരുഷോത്തമൻ, രശ്മി അനിൽ, സ്റ്റെല്ല എസ്. നായർ, ജിൻസി വിട്ടോറമ്പിൽ, ജിൻസി മുഞ്ഞനാട്ട് എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, വാർഡ് വികസന സമിതി അംഗങ്ങൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button