Uncategorized

യുവതിയെ അധിക്ഷേപിച്ച കേസ്: യൂട്യൂബർ മമ്മുവിന്റെ കസ്റ്റഡിക്കായുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും

തിരുവനന്തപുരം: സ്ത്രീയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ യൂട്യൂബർ മമ്മുവിനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് സമർപ്പിച്ച അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. മമ്മുവിനെ കസ്റ്റഡിയിൽ ലഭിച്ചാൽ തെളിവെടുപ്പ് അടക്കം നടത്താനാണ് ആലോചന. ഒന്നാം പ്രതി തൊപ്പി ഉൾപ്പെടെ കേസിലെ മറ്റ് പ്രതികൾ ഒളിവിൽ തുടരുകയാണ്. മഞ്ചേരി പൊലീസാണ് തൊപ്പി ഗ്യാങ്ങിലെ മുഹമ്മദ് എന്ന മമ്മുവിനെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. ലൈവ് സ്ട്രീമിൽ ഗായകൻ ഹനാൻ ഷായെ പരാമർശിച്ചാണ് യുവതിയെ അധിക്ഷേപിച്ചത്.ഹനാൻ ഷായുടെ സുഹൃത്തിൻ്റെ ഭാര്യയെ ലൈവ് സ്ട്രീമിൽ അപമാനിക്കുകയായിരുന്നു. സംഭവത്തിൽ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരുന്നു. തൊപ്പിയുടെ മുൻ സുഹൃത്തുക്കളും ‘എംആർഎസ് ഗ്യാങ്’ അംഗങ്ങളും പരസ്‌പരം പല തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരുന്നു. ഇതിനിടെ ഉണ്ടായ ഒരു ലൈവ് വീഡിയോയിലാ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button