Uncategorized
മകളെ വിവാഹം കഴിച്ച് കൊടുത്തില്ല; തിരുവനന്തപുരത്ത് സിനിമ സ്റ്റൈൽ തട്ടിക്കൊണ്ട് പോകൽ, പ്രതികൾ ഒളിവിൽ

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിലെ സിനിമ സ്റ്റെൽ തട്ടിക്കൊണ്ടുപോകലില്‍ പ്രതികൾക്കായി വ്യാപക തെരച്ചിൽ. തിരുവനന്തപുരം സ്വദേശികളായ സുധീഷ്, ഷംനാദ് ഉൾപ്പെടെയുള്ള അഞ്ച് പ്രതികളെയാണ് പൊലീസ് തിരയുന്നത്. അനിൽകുമാർ എന്നയാളെ തട്ടിക്കൊണ്ടുപോയി നിർമ്മാണം നടക്കുന്ന വീട്ടിൽ സൗണ്ട് പ്രൂഫ് മുറി ഉണ്ടാക്കിയാണ് മർദ്ദിച്ചത്.
ചങ്ങല കൊണ്ട് ബന്ധിച്ചായിരുന്നു ക്രൂരമായ ആക്രമണം. അനിൽ കുമാറിന്റെ മകനെയും അക്രമികള്‍ വിളിച്ചുവരുത്തി ആക്രമിച്ചു. ഭാര്യയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടയാണ് പൊലീസ് ഇടപെടൽ ഉണ്ടായത്. അനിൽ കുമാറിന്റെ മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. അനിൽ കുമാറിന്റെ കൈ അക്രമികള്‍ തല്ലിയൊടിച്ചു. പ്ലെയർ ഉപയോഗിച്ച് മകൻ അച്ചുവിന്റെ വിരലുകൾക്കും പരിക്കേൽപ്പിച്ചു.




