പാദുവയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ നഴ്സിംഗ് വിദ്യാർഥികൾ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി സ്വദേശി അജ്മൽ (21), വർക്കല സ്വദേശി വജൻ (21) എന്നിവരാണ് മരിച്ചത്.
മീനച്ചിലാറിന്റെ കൈവഴിയായ പന്നകം തോട്ടിലായിരുന്നു അപകടം. കൊല്ലം ട്രാവൻകൂർ നഴ്സിംഗ് കോളജ് വിദ്യാർഥികളാണ്. സഹപാഠിയുടെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു.