Uncategorized
ഷൊർണൂർ വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി; കാണാതായത് കഴിഞ്ഞ 9 ന്, കണ്ടെത്തിയത് കർണാടകയിൽ നിന്ന്

പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായായ കുടുംബം കർണാടകയിലെന്ന് കണ്ടെത്തി. ഇവർ മൈസൂരൂ ചാമരാജ് നഗറിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ വഴിക്കടവിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ 9ന് പുലർച്ചെ മുതലാണ് കുടുംബത്തെ കാണാതെ ആയത്. വാണിയംകുളം പനയൂരിലെ ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവരെയാണ് കാണാതായത്.




