Uncategorized
മരണം സംഭവിച്ചത് കിണറ്റിൽ വച്ച്, ലൈംഗിക പീഡനം നടന്നിട്ടില്ല; വയോധികയുടെ കൊലപാതകത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

തൃശൂർ: കുന്നംകുളത്ത് വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വയോധികയുടെ മരണം സംഭവിച്ചത് കിണറ്റിൽ വച്ചാണെന്നും കഴുത്തു ഞെരിച്ചതിന്റെയും വായ പൊത്തിപ്പിടിച്ചതിന്റെയും ലക്ഷണങ്ങളുണ്ടെന്നുമാണ് പ്രാഥമിക നിഗമനം. ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാണ്. കഴിഞ്ഞദിവസം രാത്രിയാണ് ഗുരുവായൂരിലെ വാടക കെട്ടിടത്തിന്റെ കിണറ്റിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചേലക്കര സ്വദേശിസെന്താനവല്ലി (65) ആണ് മരിച്ചത്.



