Uncategorized
ഇറാനിൽ ഹോർമുസ് കേന്ദ്രങ്ങളിൽ വീണ്ടും യുഎസ് ആക്രമണം

ടെഹ്റാൻ: ഇറാന് നേരെ വീണ്ടും ആക്രമണം നടത്തി അമേരിക്ക. ദക്ഷിണ ഇറാനിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലും സമീപത്തെ ഖിഷം ദ്വീപിലും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സ്ഫോടനം ഉണ്ടായത്. ബന്ദർ അബ്ബാസ് നഗരത്തിൻ്റെ കിഴക്കൻ മേഖലകളിലും കടൽത്തീര പ്രദേശങ്ങളിലുമാണ് സ്ഫോടന ശബ്ദം പ്രധാനമായും കേട്ടത്. മിസൈൽ, വ്യോമപ്രതിരോധ സംവിധാനങ്ങൾ ചെറു ബോട്ടുകൾ എന്നിവയെ ലക്ഷ്യമിട്ടെന്നാണ് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്




