Uncategorized

വാമനപുരത്ത് രണ്ട് കെഎസ്ആർടിസി ബസുകളും ഒരു കാറും കൂട്ടിയിടിച്ചു; അഞ്ച് പേർക്ക് പരുക്ക്

തിരുവനന്തപുരം വാമനപുരത്ത് രണ്ട് കെഎസ്ആർടിസി ബസുകളും ഒരു കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ അഞ്ചു പേർക്ക് പരുക്ക്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ജംഗ്ഷനിൽ നിർത്തി ഇട്ടിരുന്ന കെഎസ്ആർടിസി ബസിൽ മറ്റൊരു കെഎസ്ആർടിസി ബസ് ഇടിക്കുകയും, അതിന് പുറകിൽ കാർ കൊണ്ട് ഇടിച്ചാണ് അപകട കാരണം. കാരേറ്റ് ഭാ​ഗത്ത് നിന്ന് വെഞ്ഞാറമൂട് ഭാ​ഗത്തേക്ക് പോയിരുന്ന കെഎസ്ആർടിസി ബസ് വാമനപുരം ഭാ​ഗത്ത് ആളുകളെ ഇറക്കുന്നതിനായി നിർത്തിയിട്ടിരിക്കുകയായിരുന്നു.

ഇതേ സമയം അതേ ദിശയിൽ പിന്നാലെ വന്ന കെഎസ്ആർടിസി നിർത്തിയിട്ടിരുന്ന ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ചു പേർക്കാണ് പരുക്കേറ്റത്. നിർത്തിയിട്ടിരുന്ന ബസിന് പിന്നാലെ വന്ന കെഎസ്ആർടിസിയ്ക്ക് ബ്രേക്ക് കിട്ടാത്തതാണ് അപകട കാരണമെന്ന് ബസിന്റെ ഡ്രൈവറുടെ വിശദീകരണം. വിവരമറിഞ്ഞ് വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button