Uncategorized

‘ബോഡി കുളിമുറിയില്‍ വെച്ച് കത്തിച്ചു, ശേഷംവന്ന അവശിഷ്ടങ്ങള്‍ കുഴിച്ചിട്ടു’; കണ്ടെത്തലുമായി പൊലീസ്

പാലക്കാട്: പാലക്കാട് കവര്‍ച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ബോഡി കത്തിക്കുകയും ബാക്കി വന്ന അവശിഷ്ടങ്ങള്‍ പുറത്ത് കൊണ്ട് പോയി കുഴിച്ചിടുകയായിരുന്നു എന്ന് അന്വേഷണ ചുമതല വഹിക്കുന്ന ഡിവൈഎസ്പി പറഞ്ഞു. ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. വയോധികളുടെ മൂക്കില്‍ രണ്ട് ഭാഗത്തു മൂക്കുത്തിയുണ്ടായിരുന്നെന്നും ഇതായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും ഡിവൈഎസ്പി വ്യക്തമാക്കി.

മുന്‍കൂട്ടിയുള്ള കൊലപാതകമായിരുന്നു. പണവും ആഭരണവും കവര്‍ന്നെടുക്കലായിരുന്നു ലക്ഷ്യമെന്നും പൊലീസ് വിശദീകരിച്ചു. തെളിവെടുപ്പില്‍ പ്രതി ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടെടുത്തത്. ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. വ്യദ്ധയെ കാണതായതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. അങ്ങനെയാണ് അന്വേഷണം ആരംഭിച്ചത്. പ്രതിയെ സ്റ്റേഷനില്‍ വിളിച്ച വരുത്തി ചോദ്യം ചെയ്തതാണ് അന്വേഷണത്തിന് വഴിതിരിവായത്. പ്രതി ആദ്യം കൊലപാതകം നിരസിച്ചിരുന്നു. പീന്നിട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. അതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

കവര്‍ച്ചയ്ക്കിടെയായിരുന്നു പ്രതി വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. ആട്ടയാമ്പതി സ്വദേശി സരസമ്മാളിനെയാണ് പ്രദേശവാസികളായ യുവാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടത്. ജൂണ്‍ പത്തിനാണ് സരസമ്മാളിനെ കാണാതായത്. സംഭവത്തില്‍ കൊഴിഞ്ഞാമ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം തെളിഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button