Uncategorized
സീനിയർ ചേമ്പർ കേളകം ലീജിയന്റെ നേതൃത്വത്തിൽ ചിത്രരചനാ മത്സരം നടത്തി

കേളകം:
സീനിയർ ചേമ്പർ കേളകം ലീജിയന്റെ നേതൃത്വത്തിൽ ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ചിത്രരചന മത്സരം സംഘടിപ്പിച്ചു. കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തിയ മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. മത്സരപരിപാടി ലയ ചിത്രകലാലയം ഡയറക്ടർമാരായ സുബിൻ റ്റി.റ്റി, ശ്രുതി റ്റി.റ്റി.എന്നിവർ ചേർന്ന് ചിത്രം വരച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. സീനിയർ ചേമ്പർ കേളകം ലിജിയൻ പ്രസിഡണ്ട് സോജൻ വർഗീസ്, ഐപിപി ഷാജി ജോൺ, ദിലീപ് മുളക്കക്കുടി തുടങ്ങിയവർ സംസാരിച്ചു.




