24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്രഭാത നടത്തത്തിനിടെ ഗൃഹനാഥന്‍ കാറിടിച്ചു മരിച്ചു
Kerala

പ്രഭാത നടത്തത്തിനിടെ ഗൃഹനാഥന്‍ കാറിടിച്ചു മരിച്ചു


തിരുവനന്തപുരം പോത്തന്‍കോട് പ്രഭാത നടത്തത്തിനിടെ ഗൃഹനാഥന്‍ കാറിടിച്ചു മരിച്ചു.പോത്തന്‍കോട് പൊയ്കവിള സ്വദേശി സൈമണ്‍ (66) ആണ് മരിച്ചത്. പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു സൈമണ്‍. കാട്ടായിക്കോണത്തിനു സമീപം ഒരുവാമൂലയില്‍ ഇന്ന് രാവിലെ ഏഴര മണിയോടെയായിരുന്നു അപകടം

റോഡിന്റെ വശത്തുകൂടി നടക്കുകയായിരുന്ന സൈമണെ എതിര്‍ദിശയില്‍ നിന്നു വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചു കടന്നുപോവുകയായിരുന്നു.സംഭവ സ്ഥലത്തു വച്ചു തന്നെ സൈമണ്‍ മരിച്ചു.ഒരു കിലോമീറ്ററിലധികം കടന്നുപോയ കാര്‍ പിന്നീട് സ്ഥലത്തെത്തി.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം മെഡി.കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Related posts

മകളുടെ മുന്നിലിട്ട് പിതാവിനെ തല്ലിയ കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി.

Aswathi Kottiyoor

വിദേശത്ത് നിന്ന് വാക്‌സിനെടുത്തവര്‍ക്കും ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് .

Aswathi Kottiyoor

സാ​മൂ​ഹ്യ​ക്ഷേ​മ​ പെ​ൻ​ഷ​ൻ : ആറു മാ​സ​ത്തി​നു​ മു​ന്പു​ള്ള വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് പറ്റില്ലെന്ന്

Aswathi Kottiyoor
WordPress Image Lightbox