Uncategorized

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ BEYOND THE BUZZ എന്ന പേരിൽ സംഘടിപ്പിക്കുന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ലോഗോ പ്രകാശനം കേരളാ മുഖ്യമന്ത്രി ശ്രീ. വി ഡി സതീശൻ നിർവ്വഹിച്ചു.

മാനന്തവാടി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ മുഴുവൻ സ്കൂളുകളിലും ജൂൺ 26 മുതൽ ജൂലൈ 26 വരെ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി അടയ്ക്കാത്തോട് സെന്റ് ജോസഫ്‌സ് ഹൈസ്ക്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
-BEYOND THE BUZZ -ന്റെ ലോഗോ പ്രകാശനം ബഹു. കേരള മുഖ്യമന്ത്രി ശ്രീ. വി ഡി സതീശൻ തിരുവനന്തപുരത്ത് വെച്ച് നിർവഹിച്ചു.
കേരള സർക്കാർ ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന ഓപ്പറേഷൻ തൂഫാന് പിന്തുണ നൽകിക്കൊണ്ട് സ്കൂളിലെ ലഹരിവിരുദ്ധ ക്ലബ്ബ് അംഗങ്ങളുടെ ഫോട്ടോ വെച്ച പിന്തുണ പത്രം പ്രധാനാധ്യാപകൻ ശ്രീ. ജോസ് സ്റ്റീഫൻ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
സ്കൂളിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വിവരിച്ചു കൊണ്ട് ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തലയ്ക്ക് ലഹരിവിരുദ്ധ ക്ലബ്ബ് അംഗങ്ങൾ എഴുതിയ കത്തിന്റെ പകർപ്പ് മന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ചു.
സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലികൾ, ബോധത്ക്കരണ ക്ലാസ്സുകൾ, ലഹരിക്കെതിരെ പൊതുജനങ്ങൾക്കുള്ള സന്ദേശ പത്ര വിതരണം, വിവിധ ടൗണുകളിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സാമൂഹ്യ സംഗീത നാടക നൃത്തശില്പം,ഷോർട്ട് ഫിലിം, ലഹരിക്കെതിരെ രക്ഷിതാക്കളുടെ കൈയ്യൊപ്പ്, സമൂഹ ചങ്ങല , ലഹരിമുക്തരായ ആളുകളുടെ കൂട്ടായ്മയെ ആദരിക്കൽ തുടങ്ങി വ്യത്യസ്തങ്ങളായ അനവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ സംഘടിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button