Uncategorized
അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസ്സുകാരൻ മരിച്ചു.

അനസ്തീഷ്യ നൽകിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ കുട്ടി മരിച്ചു. പയ്യന്നൂർ സ്വദേശി ദേവാൻഷ് ശൗര്യയാണ് മരിച്ചത്. ഒന്നര വയസ്സ് ആയിരുന്നു. കുടുംബം പയ്യന്നൂർ BMH ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപിച്ചിരുന്നു. അനസ്തീഷ്യയെ തുടർന്നാണ് കുട്ടിയുടെ നില ഗുരുതരമായത്. കളിക്കുന്നതിനിടെ ചുണ്ട് പൊട്ടിയതിനെ തുടർന്നാണ് ആശുപത്രിയിലെത്തിയത്. സ്റ്റിച്ച് ഇടുന്നതിനായാണ് അനസ്‌തീഷ്യ നൽകിയത്




