Uncategorized
ഡിഗ്രി കോഴ്സുകളിലേക്ക് എം. ഇ. എസ് . വക സൗജന്യ പഠനാവസരം.

കൂത്തുപറമ്പ്: എം ഇ എസ് യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘വിദ്യാമൃതം’ സൗജന്യ വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതിയിലൂടെ കണ്ണൂർ ജില്ലയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികൾക്ക് പഠനാവസരം .
ബി . ബി .എ . ,ബി .എസ് .സി . കമ്പ്യൂട്ടർ സയൻസ്, ബികോം, ബി. ബി. എ .ട്രാവൽ & ടൂറിസം കോഴ്സുകൾക്കാണ് പഠനസഹായം ലഭിക്കുക. കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ കൂത്തുപറമ്പ് എംഇഎസ് കോളേജിലാണ് പ്രവേശനം. ജൂലൈ 8,9,10 തിയ്യതികളിൽ കൂത്തുപറമ്പ് നരവൂർ എംഇഎസ് കോളേജിലെ എം ഇ എസ് യൂത്ത് വിംഗ് സ്കോളർഷിപ്പ് കോർഡിനേറ്ററുടെ ഓഫീസിൽ സ്പോട്ട് അഡ്മിഷൻ കൗൺസിലിങ് നടക്കും. വിദ്യാർഥികൾ 11 മണിക്കും 4 മാണിക്കും ഇടയിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി (കിട്ടാത്തവർ പകർപ്പ് )എത്തണം.ഫോൺ : 8547311938,+91 90740 28597




