Uncategorized

കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 10 പേർക്ക് പരിക്ക്

തളിപ്പറമ്പ്: കണ്ണൂർ ജില്ലയിലെ കുപ്പം കപ്പണത്തട്ടിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് പത്ത് പേർക്ക് പരിക്കേറ്റു. തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ‘പാലക്കാടൻസ്’ ബസും പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ‘പി കെ’ ബസുമാണ് അപകടത്തിൽപ്പെട്ടത്

അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.

അപകടത്തെ തുടർന്ന് റോഡിൽ ചെറിയ രീതിയിൽ ഗതാഗത തടസ്സമുണ്ടായെങ്കിലും നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ തന്നെ വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button