Uncategorized
സലീം കുമാറിന് സ്മാരകം എന്തിൻ്റെ പേരിൽ?”; വിമർശനവുമായി മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ

വയനാട്: അന്തരിച്ച നടൻ സലീം കുമാറിന്റെ പേരിൽ സ്മാരകം പണിയാൻ ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തിയതിൽ വിമർശനവുമായി നടൻ മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ. സമൂഹത്തിന് വേണ്ടി എന്ത് ചെയ്തതിന്റെ പേരിലാണ് സ്മാരകം പണിയുന്നതെന്ന് നിസാർ. തന്റെ പിതാവിനാണെങ്കിൽ പോലും ഇങ്ങനെ ചെയ്യരുതെന്നും പാവങ്ങളുടെ നികുതിപ്പണമാണ് വെറുതെ പാഴാക്കുന്നതെന്നും നിസാർ പറഞ്ഞു. പൊതു ഖജനാവിൽ നിന്ന് പണം മുടക്കി സ്മാരകം പണിയുന്നത് ശരിയല്ലെന്നും നിസാർ പറഞ്ഞു.
മുൻ മുഖ്യമന്ത്രി പിണറായി വിജയനെ സലീം കുമാർ വിമർശിച്ചതിന്റെ പേരിലാണ് സ്മാരകം പണിയുന്നതെങ്കിൽ അത് ചെയ്യേണ്ടത് എറണാകുളം ഡിസിസി ആണെന്നും നിസാർ മാമുക്കോയ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.




