Uncategorized

ഫുട്ബോൾ കളിക്കുന്നതിനിടെ സഹോദരനുമായി തർക്കം; കോട്ടയത്ത് 11കാരൻ ജീവനൊടുക്കി

കോട്ടയം തിടനാട് പതിനൊന്നുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തിടനാട് ടൗണിൽ വാടകയ്ക്ക് താമസിക്കുന്ന സുഭാഷിന്റെ മകൻ ആമോസ് ആണ് മരിച്ചത്. ഫുട്‌ബോൾ കളിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ആത്മഹത്യചെയ്തെന്നാണ് സൂചന.

ഇന്നലെ വൈകീട്ടാണ് സംഭവം നടക്കുന്നത്. വൈകിട്ട് സ്കൂൾ വിട്ട ശേഷം ഫുട്ബോൾ കളിക്കുന്നതിനിടെ സഹോദരനുമായി തർക്കം ഉണ്ടാകുകയായിരുന്നു. തർക്കത്തെ തുടർന്ന് കുട്ടി വീട്ടിലേക്ക് മടങ്ങിപ്പോയി. ശേഷം ജീവനൊടുക്കിയെന്നാണ് വിവരം. ഫുട്ബോൾ കളി കഴിഞ്ഞ് തിരിച്ചെത്തിയ സഹോദരനും ആ സമയത്ത് വീട്ടിലേക്ക് മടങ്ങിയെത്തിയ കുട്ടിയുടെ പിതാവുമാണ് ആമോസ് മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടേഴ്സ് മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആമോസിന്റെ സംസ്‌കാരചടങ്ങുകൾ ഇന്ന് നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button