Uncategorized

ഡീൽ നടന്നത് 40 ലക്ഷം രൂപക്ക്, അറസ്റ്റിലായവരിൽ 5 മെഡിക്കൽ വിദ്യാർഥികളും; നീറ്റ് പുനഃപരീക്ഷയിൽ തട്ടിപ്പിൽ 24 പേർ പിടിയിലായി

ദില്ലി: ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പിൽ കൂടുതൽ പേർ പിടിയിൽ. ആൾമാറാട്ടക്കേസിൽ ഇതുവരെ 24 പേർ പിടിയിലായി. ഡീൽ നടന്നത് 40 ലക്ഷം രൂപക്കാണെന്നും അറസ്റ്റിലായത് സോവർ ഗ്യാങ്ങ് സംഘമെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ 5 മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ബയോമെട്രിക്ക് പരിശോധന ചുമതലയിലുള്ള ഉദ്യോഗസ്ഥരും പിടിയിലായി. ബിഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത് പേർ നേരത്തെ അറസ്റ്റിലായിരുന്നു. യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം അറസ്റ്റിലായവർ പരീക്ഷ എഴുതിയെന്ന് പൊലീസ് പറഞ്ഞു. യുപിയിൽ പരീക്ഷയെഴുതിയ വിദ്യാർഥിയിൽ നിന്ന് സിംകാർഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി. ഈ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, പരീക്ഷ മൂല്യനിർണയത്തിനുള്ള നടപടികള്‍ തുടങ്ങിയതായി എൻടിഎ അറിയിച്ചു.

ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കാനാണ് ശ്രമം. യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം മറ്റുള്ളവർ പരീക്ഷ എഴുതുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ റാക്കറ്റുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് ചോദ്യം ചെയ്തു. യുപിയിൽ നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥി ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അടിവസ്ത്രത്തിൽ നിന്ന് സിം കാർഡും നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും കണ്ടെത്തി. ബല്ലിയ സ്വദേശി പ്രിൻസ് ദുബെ ആണ് കസ്റ്റഡിയിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button