Uncategorized
“കെപിസിസി അംഗം അരവിന്ദനെതിരെ പരാതി നൽകിയിട്ടും സ്വീകരിച്ചില്ല”; താമരശേരി പൊലീസിനെതിരെ പരാതിക്കാരി

കോഴിക്കോട്: താമരശേരി പൊലീസിനെതിരെ പീഡനക്കേസിലെ പരാതിക്കാരി. കെപിസിസി അംഗം അരവിന്ദനെതിരെ പരാതി നൽകിയിട്ടും പൊലീസ് സ്വീകരിച്ചില്ലെന്നാണ് പരാതിക്കാരിയുടെ ആരോപണം. മൊഴി കൊടുത്ത വിവരങ്ങളെല്ലാം പൊലീസ് അരവിന്ദന് ചോർത്തി നൽകി. ജീവനൊടുക്കേണ്ടിവരുമെന്ന് പറഞ്ഞപ്പോൾ ഇവിടെ ചെയ്യരുതെന്നും വീട്ടിൽ പോയി ചെയ്തോളൂ എന്നും പൊലീസ് പറഞ്ഞതായി പരാതിക്കാരി ആരോപിച്ചു.
കെട്ടിടത്തിൻ്റെ ലൈസെൻസ് പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ടാണ് മുൻ പഞ്ചായത്ത് പ്രസിഡൻ്റായ അരവിന്ദനെ കാണാൻ പരാതിക്കാരി എത്തിയത്. എന്നാൽ വീട്ടിലേക്ക് വന്നാൽ മതിയെന്ന് അരവിന്ദൻ പറയുകയും ചെയ്തു. വീട്ടിലെത്തിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. സംഭവസ്ഥലം സന്ദർശിക്കാനോ അരവിന്ദനെതിരായ പരാതിയിൽ തുടർനടപടി എടുക്കാനോ പൊലീസ് തയ്യാറായിട്ടില്ലെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.




