Uncategorized

പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ ജയിലിലായ ആളെ ഭാരവാഹിയാക്കി ഡിവൈഎഫ്ഐ

പയ്യന്നൂർ: പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതിയെ ഡിവൈഎഫ്ഐ പുതിയ ഭാരവാഹിയായി തിരഞ്ഞെടുത്തു.
ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് ട്രഷററായാണ് ജയിൽശിക്ഷ അനുഭവിക്കുന്ന ടി.സി.വി നന്ദകുമാറിനെ തിരഞ്ഞെടുത്തത്. സംഘടനയുടെ കഴിഞ്ഞ കമ്മിറ്റിയിൽ ജോയിന്റ് സെക്രട്ടറി പദവി വഹിച്ചിരുന്ന വ്യക്തിയാണ്
നന്ദകുമാർ.
പൊലീസിനെതിരെ ബോംബേറ് നടത്തിയ കേസിൽ 20 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് നിലവിൽ ജയിലിലാണ് ഇയാൾ. കൂടാതെ ഒരു കൊലക്കേസിലും ഇയാൾ പ്രതിയാണെന്നാണ് വിവരം.

ഭാരവാഹിത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പുറമെ, ജയിലിൽ കഴിയുന്ന നന്ദകുമാറും മുൻ ബ്ലോക്ക് സെക്രട്ടറി വി.കെ നിഷാദും ചേർന്ന് ഡിവൈഎഫ്ഐ സമ്മേളനത്തിന് അയച്ച സന്ദേശവും വേദിയിൽ പരസ്യമായി വായിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button