എറണാകുളം ജില്ലയില്‍ ഇന്ന് സ്വകാര്യബസ് പണിമുടക്ക്. ബസ് ഉടമ-തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് സൂചന പണിമുടക്ക് നടത്തുന്നത്.
പോലീസും മോട്ടോര്‍ വാഹനവകുപ്പും ചേര്‍ന്ന് ബസുടമകളെയും ജീവനക്കാരെയും അന്യായമായി പീഡിപ്പിക്കുന്നെന്നാരോപിച്ചാണ് സമരം. ഒരേ ദിവസം തന്നെ ഒരു ബസിനെതിരെ പല സ്ഥലങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്യുന്നെന്നാണ് പരാതി.
പ്രശ്നപരിഹാരത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെടണമെന്നാണ് ആവശ്യം. നടപടിയുണ്ടായില്ലെങ്കില്‍ നവംബര്‍ 30 മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് ബസ് ഉടമകളുടെ തീരുമാനം.
സ്വകാര്യ ബസ് പണിമുടക്കുന്ന സാഹചര്യം പരിഗണിച്ച് കെഎസ്ആര്‍ടിസി ഇന്ന് അധിക സര്‍വീസുകള്‍ നടത്തും. ആവശ്യമുള്ള റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസ് ഒരുക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.