Uncategorized

ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദവും പിന്നാലെ കൊലപാതകവും; സംഭവം ബെംഗളൂരുവിൽ

ബെംഗളൂരുവിലെ മല്ലേശ്വരത്ത് 20 കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാസൻ ജില്ലയിലെ സകലേഷ്പൂർ നിവാസിയായ അനുഷയാണ് കൊല്ലപ്പെട്ടത്. 27 കാരനായ ശരത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ ആസ്പ​ദമാക്കി പൊലിസ് പറയുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രി വ്യക്തിപരമായ കാര്യങ്ങളെച്ചൊല്ലി നടന്ന തർക്കത്തെ തുടർന്നാണ് ശരത് അനുഷയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
ഇൻസ്റ്റാഗ്രാമിലുടെയാണ് അനുഷയും ശരതും പരിചയപ്പെട്ടുന്നത് പിന്നാലെ ഇരുവരും മല്ലേശ്വരത്ത് ഒരു വാടക വീട്ടിൽ ഒരുമിച്ച് താമസിച്ചു വരുകയായിരുന്നു . ശരത് വാട്ടർ ടാങ്കർ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. തിങ്കാളഴ്ച്ച ശരത് ത​ന്റെ അഭിഭാഷകനോട് എല്ലാ കാര്യങ്ങളു തുറന്ന് പറഞ്ഞതിനും പീന്നാലെയാണ് കുറ്റകൃത്യം പുറത്ത് വരുന്നത്. അഭിഭാഷകനിൽ നിന്ന് കിട്ടിയ വിവരത്തി​ന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു തുടർന്ന് മൃത​ദേഹം കണ്ടെത്തി. നിലവിൽ കൂടുതൽ വിവ​രങ്ങൾ അറിയുന്നതിനു വേണ്ടി ശരത്തിനെ ചോദ്യം ചെയ്ത് വരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button