24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നടി കോഴിക്കോട് ശാരദ അന്തരിച്ചു
Kerala

നടി കോഴിക്കോട് ശാരദ അന്തരിച്ചു

കോ​ഴി​ക്കോ​ട്​: വ്യ​ത്യ​സ്​​ത ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി നാ​ട​ക​ത്തി​ലും സി​നി​മ​യി​ലും തി​ള​ങ്ങി​യ കോ​ഴി​ക്കോ​ട്​ ശാ​ര​ദ (76) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തം മൂ​ലം ചൊ​വ്വാ​ഴ്​​ച രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ കോ​ഴി​ക്കോ​ട്​ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വെ​ള്ളി​പ​റ​മ്പ്​ ആ​റേ ര​ണ്ടി​ലെ ‘ശാ​ര​ദാ​സ്​’ വീ​ട്ടി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ ശേ​ഷം മൃ​ത​ദേ​ഹം പു​തി​യ​പാ​ലം ശ്​​മ​ശാ​ന​ത്തി​ൽ സം​സ്​​ക​രി​ച്ചു. നാ​ട​ക-​സി​നി​മ ന​ട​ൻ എ.​പി ഉ​മ്മ​റാ​ണ്​ ഭ​ർ​ത്താ​വ്. മ​ക്ക​ൾ: ഉ​മ​ദ, സ​ജീ​വ്​ (ബീ​ച്ച്​ ആ​ശു​പ​ത്രി), ര​ജി​ത, അ​ബ്​​ദു​ൽ അ​സീ​സ്. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ്( സം​ഗീ​ത​ജ്​​ഞ​ൻ), അ​പ്പു​ണ്ണി (എം.​ഇ.​എ​സ്​ മെ​ഡി.​ കോ​ള​ജ്​ പെ​രി​ന്ത​ൽ​മ​ണ്ണ), ബി​ന്ദു (വ്യ​വ​സാ​യ വ​കു​പ്പ്), ഷ​മീ​ന.

ഗാ​യി​ക​യാ​യും അ​മ​ച്വ​ർ നാ​ട​ക​ ന​ടി​യാ​യും ക​ലാ​രം​ഗ​ത്തെത്തി. നി​ല​മ്പൂ​ർ ബാ​ല​​ൻ സം​വി​ധാ​നം ചെ​യ്​​ത ‘അ​ന്യ​രു​ടെ ഭൂ​മി’ ആണ്​​ ആ​ദ്യ​ സിനിമ. ‘അ​ങ്ക​ക്കു​റി’​യി​ലെ ഡ​ബ്​​ൾ റോ​ൾ ആ​ദ്യ​കാ​ല​ത്ത്​ ഏ​റെ ശ്ര​ദ്ധ​നേ​ടി. ‘സ​ല്ലാ​പ’​ത്തി​ലെ പാ​റു​ത​ള്ള​യെ അ​വ​ത​രി​പ്പി​ച്ചാ​യി​രു​ന്നു ര​ണ്ടാം​വ​ര​വ്. കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കുട്​, രാപ്പകൽ, യുഗപുരുഷൻ, കുട്ടിസ്രാങ്ക്​ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. സീരിയൽ രംഗത്തും സജീവമായിരുന്നു. അവസാനമായി അഭിനയിച്ചത്​ പ്രിയങ്കരി എന്ന സീരിയലിലാണ്​.

കേ​ര​ള​സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ്, എ.​ടി അ​ബു പു​ര​സ്​​കാ​രം, ​െക.​പി ഉ​മ്മ​ർ പു​ര​സ്​​കാ​രം തു​ട​ങ്ങി​യവ ല​ഭി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്​ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ റി​ട്ട. ന​ഴ്​​സി​ങ്​ അ​സി​സ്​​റ്റ​ൻ​റാ​ണ്.

ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് തുടങ്ങി എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു.

Related posts

മട്ടന്നൂരിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇന്നും പോലീസ് റെയ്ഡ്; വീടുകളിലും കടകളിലും പരിശോധന.*

Aswathi Kottiyoor

സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം വെ​ർ​ച്വ​ലാ​യി ന​ട​ത്തു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

Aswathi Kottiyoor

തൊഴിൽ നികുതി ഓൺലൈൻ പോർട്ടൽ ഉദ്ഘാടനം മൂന്നിന്

Aswathi Kottiyoor
WordPress Image Lightbox