Uncategorized
കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസിൽ വ്യവസായ വകുപ്പ് സെക്രട്ടറിക്ക് തിരിച്ചടി; കോടതിയലക്ഷ്യ നടപടി തുടരാമെന്ന് ഹൈക്കോടതി

എറണാകുളം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ മുൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന് തിരിച്ചടി. കോടതിയലക്ഷ്യ നടപടി നേരിടണമെന്ന ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടി തുടരാം എന്നാണ് കോടതി ഉത്തരവ്. മുഹമ്മദ് ഹനീഷ് സിംഗിള്‍ ബെഞ്ചില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി പറഞ്ഞു.




