Uncategorized

9 കോടിയുടെ റോൾസ് റോയ്‌സ് 130രൂപ നൽകാതെ ടോൾവെട്ടിച്ചു; കമ്പനിക്ക് പരാതി നൽകി പ്ലാസ, അന്വേഷണം

ഒമ്പത് കോടി നൽകി കാർ വാങ്ങാം, ടോൾ പ്ലാസയിൽ 130രൂപ നൽകാൻ സ്വൽപം കൈ വിറയ്ക്കും. ടോൾ വെട്ടിക്കുന്ന കാര്യത്തിൽ അത്യാഡംബര കാറുകളും കണക്കാണെന്നാണ് കോഴിക്കോട് നിന്നും പുറത്തുവരുന്ന വിഡിയോയിലൂടെ മനസിലാകുന്നത്. കോഴിക്കോട് പന്തീരാങ്കാവ് പ്ലാസയിൽ ടോൾ നൽകാതെ കടന്നുപോയ റോൾഡ് റോയ്‌സ് ഗോസ്റ്റ് കാറിനെതിരെ കമ്പനി അന്വേഷണം തുടങ്ങി. ടോൾ പ്ലാസ അധികൃതർ പൊലീസിനു പകരം കമ്പനിക്കു പരാതി നൽകുകയായിരുന്നു. 9 കോടി വിലയുള്ള കാർ ടോൾ പ്ലാസയിൽകൂടി അതിവേഗത്തിൽ ഓടിച്ചുപോകുന്ന ലഭിച്ചു.
ആഡംബരത്തിന്റെ അവസാന വാക്കുകളിലൊന്നാണ് റോൾസ് റോയ്സ് ഗോസ്‌റ്റ്. അതിസമ്പന്നരുടെ സ്വകാര്യ അഹങ്കാരമായ കാർ കേവലം 130 രൂപയുടെ ടോൾ വെട്ടിച്ചു കടക്കുമോ.

സംശയമുണ്ടെങ്കിൽ പന്തീരങ്കാവ് ടോൾ പ്ലാസയിൽ ജൂൺ നാലിന് 3.36നുള്ള ദൃശ്യങ്ങൾ കണ്ടാൽ മതി.
എച്ച്.ആർ. 72 കെ.7977 എന്ന ഹരിയാന റജിസ്ട്രേഷനുള്ള ഗോസ്റ്റാണ് ടോൾ വെട്ടിച്ചുകടന്നത്. ജീവനക്കാർ ടോൾ ബാരിയർ അടക്കുന്നതിനു മുൻപ് തന്നെ ഗോസ്‌റ്റ് മറുപുറത്തെത്തിയിരുന്നു. ദൃശ്യങ്ങൾ സഹിതം ടോൾ പ്ലാസ റോൾസ് റോയ്സ് ഇന്ത്യക്ക് പരാതി നൽകി.

ഇതിന്റെ അടിസ്ഥ‌ഥാനത്തിൽ കമ്പനി അന്വേഷണം തുടങ്ങി. റോൾസ് റോയ്സ് മാത്രമല്ല ടോൾ വെട്ടിച്ചാഘോഷിക്കുന്ന ആഡംബരകാറുകൾ. ഹരിയാന റജിസ്ട്രേഷനുള്ള ഒരു ഫോർച്യൂണർ പലതവണയാണ് ടോൾ കൊടുക്കാതെ വെട്ടിച്ചു കടന്നത്. ഒരുതവണ ജീവനക്കാരിക്കുനേരെ പാഞ്ഞടുക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button