Uncategorized

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം

ന്യൂഡല്‍ഹി: സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന ഗാർഹിക എൽപിജി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം. ഒരു വര്‍ഷം ലഭിക്കുന്ന സബ്സിഡി സിലിണ്ടറുകള്‍ ഒമ്പതില്‍ നിന്ന് നാലായാണ് കുറച്ചത്. 14.2 കിലോ ഗ്രാം ഗ്യാസ് സിലിണ്ടറിന് 29 രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് സബ്‌സിഡി എണ്ണം കുറച്ചത്. 300 രൂപയാണ് ഒരു സിലിണ്ടറില്‍ കേന്ദ്രം സബ്സിഡി ആയി നല്‍കുന്നത്.

പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഗ്യാസിന് 700 രൂപയും പെട്രോളിന് ആറ് രൂപയും ഡീസലിന് 30 രൂപയും നഷ്ടത്തിലാണുള്ളതെന്നാണ് വിഷയത്തെ ന്യായീകരിച്ച് പെട്രോളിയം മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി പ്രവീണ്‍ എം ഖനൂജ പ്രതികരിച്ചത്. മാര്‍ക്കറ്റ് വിലയെ താരതമ്യം ചെയ്യുമ്പോള്‍ ഒരു സിലിണ്ടറിന് 700 രൂപ നിരക്കില്‍ പാചകവാതക സിലിണ്ടറുകള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യയിലെ തുടര്‍ന്നുള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര എല്‍പിജി വില ഉയരുന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്. പെട്രോളിയം മന്ത്രാലയത്തിന്റെ വിവരങ്ങള്‍ പ്രകാരം, ഒരു ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വില ഇപ്പോള്‍ 1,600 രൂപയ്ക്ക് മുകളിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button