നാഗാലാൻഡ് സ്വദേശികളായ രണ്ട് യുവാക്കൾ കാവേരി നദിയിൽ മുങ്ങിമരിച്ചു

ഇരിട്ടി :കുശാൽനഗറിലെ റസൂൽ ലേഔട്ടിന് സമീപം നാഗാലാൻഡ് സ്വദേശികളായ രണ്ട് യുവാക്കൾ കാവേരി നദിയിൽ മുങ്ങിമരിച്ചു . നാഗാലാൻഡിൽ നിന്നുള്ള ബസോസോ കും ചാങ് (23), യാങ്കാങ് (27) എന്നിവരാണ് മരിച്ചത് . ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. കുശാൽനഗറിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്നവരാണ് രണ്ട് യുവാക്കളും . ജോലിചെയ്തിരുന്ന ഹോട്ടലിൽ നിന്നും ലീവെടുത്ത യുവാക്കൾ സുഹൃത്തായ യുവതിയും ഒന്നിച്ച് നദിക്ക് അരുകിലേക്ക് പോകുക ആയിരുന്നു . നദിക്കരയിലെ ആഘോഷത്തിന് ശേഷം നദിക്ക് അരുകിൽ എത്തിയ യുവാക്കൾ അബദ്ധത്തിൽ നദിയിൽ വീഴുക ആയിരുന്നു എന്നാണ് പോലീസിന്റെ നിഗമനം . നദിയുടെ ആഴം കൂടുതലുള്ള ഭാഗത്ത് വീണ രണ്ടുപേരും മുങ്ങി മരിക്കുക ആയിരുന്നു . യുവാക്കൾക്കായി നദിയിൽ തിരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവ് കാരണം മൃതദേഹങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല . സംഭവത്തിൽ കുശാൽനഗർ സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തു .




