Uncategorized

കണ്ണൂരിൽ വാഹനാപകടം: ക്ഷേത്ര കീഴ്ശാന്തിക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണപുരം ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെ കീഴ്ശാന്തി പത്മനാഭൻ നമ്പൂതിരി (55) വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്ന് പുലർച്ചെ നാല് മണിയോടെ കതിരൂർ വെക്കുംതറയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തെത്തുടർന്ന് ഉടൻ തന്നെ നടപടികൾ സ്വീകരിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
പരേതനായ പത്മനാഭൻ നമ്പൂതിരിയുടെ കുടുംബം വടകര കുന്നമംഗലത്തില്ലം ആണ്. ഭാര്യ: ഷജിന. മക്കൾ: ശ്രീരാഗ്, ശ്രീനന്ദ (ബി.എഡ് വിദ്യാർത്ഥിനി).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button