Uncategorized
ഇടുക്കി പാമ്പനാറില്‍ 19 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ

ഇടുക്കി: പാമ്പനാറില്‍ 19 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. മറ്റ് നായ്ക്കളെയും കന്നുകാലികളെയും മൃഗങ്ങളെയും തെരുവുനായ കടിച്ചിരുന്നു. പഞ്ചായത്തില്‍ വ്യാപകമായി വാക്‌സിനേഷന്‍ നടത്താനാണ് തീരുമാനം. പീരുമേട് പഞ്ചായത്തില്‍ അടിയന്തര യോഗം ചേര്‍ന്നിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനേഷന്‍ നല്‍കി. പീരുമേട് പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ പാമ്പനാര്‍ മാര്‍ക്കറ്റിലും പരിസരപ്രദേശങ്ങളിലുമാണ് തെരുവുനായ ആക്രമണമുണ്ടായത്. രണ്ടുദിവസത്തിനുളളിലാണ് നായ പത്തൊന്‍പതോളം ആളുകളെ കടിച്ചത്. ഇവര്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.




