Uncategorized

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വീണ്ടും ഗവര്‍ണറുടെ ഇടപെടല്‍; ബോര്‍ഡ് ഓഫ് ഗവര്‍ണര്‍സ് യോഗതീരുമാനങ്ങള്‍ റദ്ദാക്കി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വീണ്ടും ഗവര്‍ണറുടെ ഇടപെടല്‍. ഡിജിറ്റല്‍ സര്‍വ്വകലാശാലയിലെ ബോര്‍ഡ് ഓഫ് ഗവര്‍ണര്‍സ് യോഗതീരുമാനങ്ങള്‍ റദ്ദാക്കി. കാലാവധി കഴിഞ്ഞ ചെയര്‍മാന്‍ യോഗം വിളിച്ചു ചേര്‍ത്തതിനാലാണ് നടപടി. യോഗം വിളിച്ചത് ചട്ടവിരുദ്ധമെന്നാണ് ചാന്‍സലര്‍ പറയുന്നത്. യോഗ നടപടികളുടെ ഫയലുകള്‍ ലോക്ഭവനില്‍ എത്തിക്കാന്‍ വിസിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2021 നവംബറിലാണ് നിലവിലെ ചെയര്‍മാന്‍ പ്രൊഫ. വിജയ് ചന്ദ്രു ചുമതലയേറ്റത്. നിയമപ്രകാരം അദ്ദേഹത്തിന്റെ കാലാവധി 2024 ല്‍ അവസാനിച്ചെന്ന് കാട്ടിയാണ് നടപടി. എന്നാല്‍ ചെയര്‍മാന്‍ നിയമത്തില്‍ കാലാവധി നിശ്ചയിച്ചിട്ടില്ല എന്ന നിലപാടാണ് വിസിക്ക്. ഇതേ തുടര്‍ന്നാണ് ഫയലുകള്‍ ഹാജരാക്കാന്‍ വൈസ് ചാന്‍സിലര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അധ്യാപക നിയമനം, സ്ഥാനക്കയറ്റം എന്നിവയായിരുന്നു യോഗത്തിലെ പ്രധാന അജണ്ടകള്‍. വിവാദമായ സിഎജി റിപ്പോര്‍ട്ടും റദ്ദാക്കിയ യോഗത്തില്‍ ചര്‍ച്ചയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button