Uncategorized

നടിയെ ആക്രമിച്ച കേസ്: പിന്മാറില്ല മുന്നോട്ട് തന്നെ; മെമ്മറി കാർഡ് പരിശോധിച്ചതിൽ അതിജീവിത നൽകിയ പുതിയ ഹർജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ പുതിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഹർജി കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റിയൻ കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു.

മുൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയാണ് പുതുതായി കേസ് പരിഗണിക്കുന്ന ജസ്റ്റിസ് കൗസർ എടപ്പഗത്ത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ചുമതലയിലുള്ള കോടതിയുടെ കസ്റ്റഡിയിലിരിക്കെയും ഹാഷ് വാല്യൂ മാറിയിരുന്നു. ഇതിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടു വെന്നാണ് അതിജീവിതയുടെ പരാതി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാണ് ആവശ്യം.
നേരത്തെ ഈ വിഷയത്തിൽ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ തുടർ നടപടിയെടുത്തില്ലെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടി. അതിജീവിതയ്ക്ക് വേണ്ടി സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവറാണ് ഹാജരാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button