24.6 C
Iritty, IN
September 28, 2024
  • Home
  • kannur
  • ഏ​ല​പ്പീ​ടി​ക​യി​ൽ പു​തി​യ​യി​നം സൂ​ചി​ത്തു​ന്പി​ക​ളെ ക​ണ്ടെ​ത്തി
kannur

ഏ​ല​പ്പീ​ടി​ക​യി​ൽ പു​തി​യ​യി​നം സൂ​ചി​ത്തു​ന്പി​ക​ളെ ക​ണ്ടെ​ത്തി

ആ​റ​ളം: ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു സ​മീ​പം ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഏ​ല​പ്പീ​ടി​ക​യി​ല്‍​നി​ന്ന് പു​തി​യ ഇ​നം സൂ​ചി​ത്തു​മ്പി​യെ ക​ണ്ടെ​ത്തി. നി​ഴ​ല്‍​ത്തു​മ്പി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന ഈ ​സൂ​ചി​ത്തു​മ്പി​ക്ക് പ്രോ​ട്ടോ​സ്റ്റി​ക്‌​റ്റ ഫ്രാ​ന്‍​സി എ​ന്നാ​ണു പേ​ര്. ക​ണി​ച്ചാ​റി​ലെ ദ​ന്ത ഡോ​ക്‌​ട​റും തു​മ്പി​നി​രീ​ക്ഷ​ക​നു​മാ​യ ഡോ. ​വി​ഭു വി​പ​ഞ്ചി​ക​യാ​ണ് ആ​ദ്യ​മാ​യി ഇ​തി​നെ നി​രീ​ക്ഷി​ച്ച​ത്. തു​ട​ര്‍​ന്ന് ട്രാ​വ​ന്‍​കൂ​ര്‍ നേ​ച്ച​ര്‍ ഹി​സ്റ്റ​റി സൊ​സൈ​റ്റി തു​മ്പി ഗ​വേ​ഷ​ണ വി​ഭാ​ഗ​ത്തി​ലെ ഗ​വേ​ഷ​ക​രാ​യ വി​ന​യ​ന്‍ പി. ​നാ​യ​ര്‍, ഡോ. ​ക​ലേ​ഷ് സ​ദാ​ശി​വ​ന്‍, ഡോ. ​ഏ​ബ്ര​ഹാം സാ​മു​വ​ല്‍, ഡോ. ​ജാ​ഫ​ര്‍ പാ​ലോ​ട്ട് എ​ന്നി​വ​ര്‍ വി​ശ​ദ​പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്തി.

ആ​റ​ളം വ​ന്യ​ജീ​വി​സ​ങ്കേ​തം, കൊ​ട്ടി​യൂ​ര്‍ മേ​ഖ​ല​ക​ളി​ല്‍ സ​മു​ദ്ര​നി​ര​പ്പി​ല്‍​നി​ന്ന് 500 മീ​റ്റ​ര്‍ വ​രെ ഉ​യ​ര​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​രു​ള​ട​ഞ്ഞ കാ​ട്ട​രു​വി​ക​ളി​ല്‍ ഇ​വ​യെ കാ​ണാം. ഈ ​നി​ഴ​ല്‍​ത്തു​മ്പി​ക്ക് പൊ​ന്മു​ടി നി​ഴ​ല്‍​ത്തു​മ്പി , കൊ​മ്പ​ന്‍ നി​ഴ​ല്‍​ത്തു​മ്പി എ​ന്നി​വ​യു​മാ​യി വ​ള​രെ സാ​മ്യ​മു​ണ്ടെ​ങ്കി​ലും ക​ഴു​ത്തി​ലെ മു​ള്ളു​ക​ളു​ടെ പ്ര​ത്യേ​ക​ത​ക​ള്‍ ഇ​വ​യെ മ​റ്റു​ള്ള​വ​യി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​ക്കു​ന്നു. കേ​ര​ള​ത്തി​ല്‍ തു​മ്പി​ക​ളു​ടെ ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ജ​ന്തു​ശാ​സ്ത്ര വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്ന ഡോ.​ഫ്രാ​ന്‍​സി കെ. ​കാ​ക്ക​ശേ​രി​യു​ടെ ബ​ഹു​മാ​നാ​ര്‍​ത്ഥ​മാ​ണ് പു​തി​യ ഇ​ന​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രു ന​ല്‍​കി​യ​ത്. പ്രോ​ട്ടോ​സ്റ്റി​ക്‌​റ്റ ഇ​ന​ത്തി​ല്‍​പ്പെ​ട്ട സൂ​ചി​ത്തു​മ്പി​ക​ള്‍ ഇ​ന്ത്യ​യി​ല്‍ പ​ശ്ചി​മ​ഘ​ട്ട​ത്തി​ലും വ​ട​ക്കു-​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും സ​മു​ദ്ര​നി​ര​പ്പി​ല്‍​നി​ന്ന് സാ​മാ​ന്യം ഉ​യ​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ വെ​ളി​ച്ച​ക്കു​റ​വു​ള്ള കാ​ട്ട​രു​വി​ക​ളി​ലും ഇ​രു​ള്‍ മൂ​ടി​യ സ്ഥ​ല​ങ്ങ​ളി​ലും ഒ​ളി​ച്ചി​രി​ക്കു​ന്ന ഇ​ന​ങ്ങ​ളാ​ണ്.

Related posts

പൊള്ളിക്കും വേനൽച്ചൂട്; കാസർകോട്ടും കണ്ണൂരും 39°C വരെ താപനില ഉയരാൻ സാധ്യത.*

Aswathi Kottiyoor

ഉ​യ​ര്‍​ന്ന ടി​പി​ആ​ര്‍ ര​ണ്ട് പ​ഞ്ചാ​യ​ത്തി​ല്‍ മാ​ത്രം

Aswathi Kottiyoor

അ​തി​ഥി ദേ​വോ ഭ​വ പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും

Aswathi Kottiyoor
WordPress Image Lightbox