Uncategorized

വീണ്ടും ഇരുട്ടടി; ഗാർഹിക പാചക വാതക വില കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ​ഗാർഹിക പാചക വാതക വില കൂട്ടി കേന്ദ്രം. 29 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ ‍ഡൽഹിയിൽ ​ഗാർഹിക എൽപിയുടെ വില 942 രൂപയായി. കോഴിക്കോട് ​ഗാർഹി എൽപിജി സിലിണ്ടറിന് 950.50 രൂപയാണ്. പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽ നിന്ന് 942 രൂപയായി വർധിച്ചു. മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. കഴിഞ്ഞ മാർച്ച് മാസം ഏഴിന് 60 രൂപ കൂട്ടിയിരുന്നു. ജൂണിൽ വാണിജ്യ എൽപിജി വിലയിൽ 42 രൂപ വർധിപ്പിച്ചിരുന്നു.

​ഗാർഹിക പചാക വാതക വില വർധനയിൽ കടുത്ത പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. വാണിജ്യ സിലിണ്ടറിൻ്റെ വില ഒറ്റയടിക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് ​ഗാർഹിക എൽപിജിയുടെ വിലയിലും വർധനയുണ്ടായത്. ഗാർഹിക സിലിണ്ടറിന്റെ വില വർധനയിൽ ആശങ്ക പ്രകടിപ്പിക്കുകയാണ് ഉപഭോക്താക്കൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button