24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോ​ഴി​ക്കോ​ട് മെ​ഡി. കോ​ള​ജി​ൽ രോ​ഗി മ​രി​ച്ച സം​ഭ​വം; മ​രു​ന്നു മാ​റി കു​ത്തി​വ​ച്ചി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Kerala

കോ​ഴി​ക്കോ​ട് മെ​ഡി. കോ​ള​ജി​ൽ രോ​ഗി മ​രി​ച്ച സം​ഭ​വം; മ​രു​ന്നു മാ​റി കു​ത്തി​വ​ച്ചി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി‌​ൽ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്.

രോ​ഗി മ​രി​ച്ച​ത് മ​രു​ന്നു​മാ​റി കു​ത്തി​വ​ച്ചി​ട്ട​ല്ലെ​ന്നും മ​രു​ന്നു​മാ​റി​യി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടി​ലു​ള്ള​തെ​ന്നും വി​ഷ​യ​ത്തി​ൽ ഡ​യ​റ​ക്ട​ര്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ എ​ജ്യു​ക്കേ​ഷ​നോ​ട് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ര​ണ്ട് ദി​വ​സ​ത്തി​ന​കം ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു,

അ​തേ​സ​മ​യം, രോ​ഗി മ​രി​ച്ച​ത് കു​ത്തി​വ​യ്പി​ന്‍റെ പാ​ര്‍​ശ്വ​ഫ​ലം മൂ​ല​മെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. മ​രു​ന്ന് മാ​റി കു​ത്തി​വ​ച്ചി​ട്ടി​ല്ലെ​ന്നും, കു​ത്തി​വ​ച്ച മ​രു​ന്നി​ന്‍റെ പാ​ര്‍​ശ്വ​ഫ​ലം മൂ​ലം ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍​ക്ക് ത​ക​രാ​റു​ണ്ടാ​യ​താ​ണ് പെ​ട്ട​ന്നു​ള്ള മ​ര​ണ​കാ​ര​ണ​മാ​യി പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി സി​ന്ധു (45) ആ​ണ് മ​രി​ച്ച​ത്. ‌പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് സി​ന്ധു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​ത്തി​വ​യ്പ്പ് എ​ടു​ത്ത​യു​ട​ൻ യു​വ​തി മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

മ​രു​ന്ന് മാ​റി കു​ത്തി​വ​ച്ച​താ​ണ് സി​ന്ധു മ​രി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് ഭ​ർ​ത്താ​വ് ര​ഘു പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രാ​തി​യി​ന്മേ​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Related posts

മൊ​റാ​ർജി ഭാ​യി പു​ര​സ്കാ​രം കെ. ​സു​ധാ​ക​ര​ന്

Aswathi Kottiyoor

എടാ, എടീ വിളികൾ കീഴ്പ്പെടുത്താനുള്ള കൊളോണിയൽ മുറയുടെ ശേഷിപ്പ്; പൊലീസിനെതിരെ കോടതി

Aswathi Kottiyoor

മഴ: റമ്പൂട്ടാന്‍റെ വില കുത്തനെ കുറഞ്ഞു

Aswathi Kottiyoor
WordPress Image Lightbox