Uncategorized
പാലക്കാട് കെഎസ്ഇബി കരാര്‍ ജീവനക്കാരന് ജോലിക്കിടെ വീണ് മരിച്ചു; ഷോക്കേറ്റതെന്ന് സംശയം

പാലക്കാട്: പാലക്കാട് കെഎസ്ഇബി കരാര്‍ ജീവനക്കാരന് ജോലിക്കിടെ വീണ് മരിച്ചു. വടക്കഞ്ചേരി കുന്നേങ്കാട് ബിജു (37) ആണ് മരിച്ചത്. മുടപ്പല്ലൂരിലാണ് സംഭവം. പന്തപ്പറമ്പ് ഇലക്കോട് ഭാഗത്ത് ലോ ടെന്‍ഷന്‍ ലൈനില്‍ പോസ്റ്റ് മാറ്റുന്ന ജോലിക്കിടെ നിലത്തേയ്ക്ക് വീഴുകയായിരുന്നുഇന്ന് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഉടന്‍ തന്നെ കൂടെ ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് ബിജുവിനെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. ഷോക്കേറ്റതാണ് മരണകാരണമെന്നാണ് സൂചന. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.




