Uncategorized

മുഴപ്പിലങ്ങാട്ട് ബസ്സുകൾ കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്; അപകടം ലോറിയെ മറികടക്കുന്നതിനിടെ

കണ്ണൂർ:തലശ്ശേരി മുഴപ്പിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ഏഴ് യാത്രക്കാർക്ക് പരിക്ക്. മുഴപ്പിലങ്ങാട് മൊയ്തു പാലത്തിന് സമീപം ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.

മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ്സുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെ ന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ രണ്ട് ബസ്സുകളിലുമുണ്ടായിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ ഉടൻ തന്നെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. അപകടത്തെ തുടർന്ന്പ്രദേശത്ത് ചെറിയ രീതിയിൽ ഗതാഗത തടസ്സമുണ്ടായെങ്കിലും പോലീസും നാട്ടുകാരും ചേർന്ന് വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

അപകടത്തെ തുടർന്ന് ബസ്സുകളിൽ നിന്ന് വൻതോതിൽ ഓയിൽ റോഡിലേക്ക് ഒലിച്ചിറങ്ങിയിരുന്നു. ഇത് മറ്റ് വാഹനങ്ങൾ തെന്നിമാറി കൂടുതൽ അപകടങ്ങൾക്ക് കാരണമാകുമെന്നതിനാൽ ഫയർഫോഴ്സ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി വെള്ളം ചീറ്റി ഓയിൽ പൂർണ്ണമായും കഴുകിക്കളഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button