Uncategorized
കവർന്നത് 3 പവൻ സ്വർണവും 75000 രൂപയും; വിനോദയാത്ര പോകാൻ മോഷണം നടത്തിയ 3 പേർ അറസ്റ്റിൽ, സംഭവം കാഞ്ഞിരപ്പള്ളിയിൽ

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വിനോദയാത്ര പോകാൻ മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. 75000 രൂപയും മൂന്ന് പവൻ സ്വർണ്ണവും ആണ് മോഷ്ടിച്ചത്. 19 വയസുള്ള കൊടുവന്താനം സ്വദേശി അജിത് അനിൽ എന്നയാളും 17 വയസുള്ള രണ്ട് പേരുമാണ് പിടിയിലായത്. മെയ് 24 ന് ആനക്കല്ല് സ്വദേശിയുടെ വീട്ടിലാണ് മൂവരും മോഷണം നടത്തിയത്.




